ഒരു വലിയ ആള്‍ക്കൂട്ടം താല്‍ക്കാലിക
വ്യാമോ ഹ ത്തില്‍ പ്പെട്ടു രാജ്യ താല്പ്പ ര്യങ്ങള്‍ ബലികഴിക്കുന്ന
കാഴ്ചയാണ് ആണവകാര്യത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ആണവക്കരാറില്‍ എന്തൊക്കെയോ നേടി എന്നാണു
'വികസനവാദി' കളുടെ വെപ്പ് . നാട്ടിലെ, ഇടതുപക്ഷ ചിന്തയെ
തങ്ങളുടെ കയ്യിലിരിപ്പുകാരണം വെറുക്കുന്ന സകലരും
ആണവ സ്വപ്നങ്ങളിലാണ്. റിയാലിറ്റിഷോ ആസ്വദിക്കുന്നത്
പോലെയാണ് ചിലരിതിനെ കാണുന്നത് . ദല്‍ഹിയിലെ
ആണവചൂതാട്ടത്തില്‍ കേരളത്തില്‍നിന്നുള്ള
ആദര്‍ശ ധീരന്മാരും പങ്കാളികളാകുന്നത് ചാനലുകളുടെ ആവേശം വര്‍ദ്ധിപ്പിച്ചിരിക്കുന്നു ഒരു ചെറിയ 'പകരം ആള്‍ക്കൂട്ടം' മാത്രമാണ് ആണവക്കരാറിലെ അമേരിക്കന്‍ താല്‍പ്പര്യം തിരിച്ചറിയുന്നത്
' പാരതന്ത്ര്യം നിനക്കു വിധികല്‍പ്പിതമാണ് തായേ'
എന്ന് നമുക്കിനിയും പാടേണ്ടി വരുമോ?
Sunday, September 7, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment